മാനാടിനു ശേഷം ചിമ്പു വീണ്ടും പുതിയ ചിത്രത്തിലൂടെ സ്ക്രീനിലേക്ക്. ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വെന്ത് തുണിന്തത് കാടി’ന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ടീസര്‍ നല്കുന്ന സൂചന.
അധികം സംഭാഷണങ്ങളില്ലാത്ത ടീസറില്‍ എ.ആര്. റഹ്മാന് ആലപിച്ച ഗാനമാണ് പശ്ചാത്തലത്തില്‍. എ.ആര്. റഹ്മാന് തന്നെയാണ് സംഗീതസംവിധാനവും. ചിത്രത്തിന്റെ രചന ജയമോഹൻ , ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നൂനി , അന്തോണി എഡിറ്റിങ്ങും താമരൈ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. ലീ വിറ്റേക്കര്‍ ആണ് സംഘട്ടന സംവിധാനം.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ഭാഗമായി ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായാ, അച്ചം യെണ്‍പത് മടമൈയെടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. മാനാട് ആണ് ചിമ്പുവിന്റേതായി ഈയിടെ പുറത്തിറങ്ങിയ ചിത്രം.