വിജയ് നായകനാകുന്ന പുതിയ ചിത്രം “ദളപതി 66 (Thalapathy 66)” കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു.ചെന്നൈ ഷെഡ്യൂൾ പൂർത്തിയായി അടുത്ത ഷെഡ്യൂളിലേക്ക് കടക്കുമ്പോൾ “ദളപതി 66 (Thalapathy 66)” എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ആക്ഷൻ രംഗങ്ങൾ ഉണ്ടായിരിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിജയ്‌യുടെ 1990കളിലേത് പോലുള്ള ചിത്രമായിരിക്കും “ദളപതി 66 (Thalapathy 66)” എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പല പ്രമുഖ സംവിധായകരും സിനിമയിൽ അൽപ്പം ആക്ഷൻ രംഗങ്ങൾ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ സംവിധായകൻ വംശി പൈഡിപ്പള്ളി അതിന് സമ്മതം മൂളിയിട്ടില്ല. ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫറെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം “ദളപതി 66 (Thalapathy 66)”ന്റെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ അടുത്ത വാരം ആരംഭിക്കും. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂൾ നടക്കുന്നത്.

“ഇമോഷണൽ ഡ്രാമ” എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും “ദളപതി 66 (Thalapathy 66)” എന്ന് പറയപ്പെടുന്നു. രശ്‌മിക മന്ദാനയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ ശരത് കുമാറും ശ്യാമും സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമൻ ആണ് സംഗീതം ഒരുക്കുന്നത്.