പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജു വില്‍സണ്‍ എന്ന യുവനടന് മലയാളത്തിന്റെ മൂല്യവര്‍ത്തായ താരപദവിയിലേക്ക് ഉയരുമെന്ന് സംവിധായകന് വിനയന്. ചിത്രത്തിനായി പശ്ചാത്തല സംഗീതമൊരുക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന് സന്തോഷ് നാരായണന് ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമകൂടിയാണിത്. ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങള്‍ ചെയ്ത സതീഷ് ആണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ സൗണ്ട് ഇഫക്ട്സ് ചെയ്യുന്നതെന്നും വിനയന് ഫേസ്ബുക്കിൽ കുറിച്ചു.
വിനയന്റെ വാക്കുകള്‍;
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കിയ മനോഹരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതാണ്. ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത അറിയിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞന് സന്തോഷ് നാരായണന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്ഗ്രൗണ്ട് സ്കോറിംഗ് ചെയ്യുന്നു. സന്തോഷ് നാരായണന് മലയാളത്തില്‍ ആദ്യമായി എത്തുന്ന ചിത്രമാണിത്. ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങള്‍ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്സ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജു വില്‍സണ്‍ എന്ന യുവനടന് മലയാളസിനിമയുടെ മൂല്യവര്‍ത്തായ താര പദവിയിലേക്ക് ഉയരും എന്ന് എന്റെ എളിയ മനസ്സു പറയുന്നു. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാകുമല്ലോ
വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തില്‍ എത്തുന്നത്. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.