പ്രശസ്ത ചിത്രസംയോജകൻ അഭിനവ് സുന്ദർ (Abhinav sundar) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്” ചിത്രീകരണം ആരംഭിച്ചു. വിനീത് ശ്രീനിവാസൻ (Vineeth Sreenivaasan) കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്”. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് വിനീത് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മീശമാധവൻ എന്ന ചിത്രത്തിലെ സലീം കുമാർ കഥാപാത്രം അഡ്വ മുകുന്ദൻ ഉണ്ണി എന്ന പേര് സിനിമയിൽ കൗതുകമുണർത്തുന്നതാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും വീഡിയോയും നേരത്തെ ശ്രദ്ധ നേടിയിരുന്നു. അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന് പറയുന്ന വിനീതിനെ വീഡിയോയിൽ കാണാം.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ആറാമത്തെ സിനിമയാണ് ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസ്’. ഇതുവരെ നിർമ്മിച്ച 5 ചിത്രത്തിന്റെയും സംവിധായകർ എല്ലാരും തന്നെ പുതുമുഖങ്ങൾ ആയിരുന്നു. ഈ ചിത്രത്തിലും ആ പതിവ് തുടരുന്നു എന്ന പ്രത്യേകതയും ഉണ്ട്. മറ്റ് അഭിനേതാക്കളെകുറിച്ചോ, പിന്നണിയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചോ ഉള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.