2022 ലെ ആദ്യ മലയാള സിനിമ റിലീസായി മാറാൻ ‘രണ്ട്’ അണിയറയിൽ ഒരുങ്ങുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജനുവരി 7 നാണു തിയറ്ററുകളിൽ എത്തുക. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രമാണ് ‘രണ്ട്’. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്
ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്. ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ബാനർ ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം – അനീഷ് ലാൽ ആർ.എസ്., കഥ, തിരക്കഥ, സംഭാഷണം ബിനുലാൽ ഉണ്ണി, എഡിറ്റിങ് മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടിനിടോം. ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാൽ, ചമയം പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, കല അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം അരുൺ മനോഹർ, ത്രിൽസ് മാഫിയ ശശി