വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി ബിനുലാല്‍ ഉണ്ണിയുടെ തിരക്കഥയിൽ സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തുന്നു. ജനുവരി 7 നു തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം ഫെബ്രുവരി നാലിനാണ് പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിക്കുക.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ചിത്രം സംസാരിക്കുന്നത്. 2022ല്‍ ആദ്യമായി തിയേറ്ററിലെത്തിയ മലയാള ചിത്രത്തിലൊന്നായ “രണ്ടിൽ” മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതാണ് പ്രമേയം. ഹെവന്‍ലി മുവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് ആണ് നിര്‍മ്മാണം. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.