ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം കേരളത്തിൽ നിന്ന് മാത്രം നേടിയത് 3.67 കോടി രൂപയാണ്. 1179 ഷോകളിൽ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 2,57,332 പേരാണ് ചിത്രം ആദ്യദിനം തീയെറ്ററുകളിൽ കണ്ടത്. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് റെസ്പോൺസ് വരും ദിവസങ്ങളിൽ കൂടുതൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ.
#BheeshmaParvam Day 1 Kerala Boxoffice Tracked Collection Update:
Shows Tracked : 1,179
Admits : 2,57,332
Gross : 3.67 Cr
Occupancy: 73.83%Verdict : Humungous Opening
NB : All Time Best Number for any film for Day 1 and a single day in our tracking 👍
— Friday Matinee (@VRFridayMatinee) March 3, 2022
നേരത്തെ കാർണിവൽ സിനിമാസിൻറെ കേരളത്തിലെ സ്ക്രീനുകളിൽ നിന്ന് മാത്രം ആദ്യദിനം 21,505,20 രൂപയാണ് ചിത്രം കളക്റ്റ് ചെയ്തുവെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടും എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കർണാടകയിലും തമിഴ്നാട്ടിലും ഇന്നലെ ചിത്രത്തിന് അഡീഷണൽ പ്രദർശനങ്ങൾ നടത്തിയിരുന്നു.
2 Comments
Pingback: ആരാധകരുടെ സ്നേഹം ലഭിക്കുന്നത് മഹാഭാഗ്യമാണ് ; മമ്മൂട്ടി - Cinidiary
Pingback: "ഏജന്റ്" ആയി മമ്മൂട്ടി തെലുങ്കിലേക്ക് - Cinidiary