Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » “ഏജന്റ്” ആയി മമ്മൂട്ടി തെലുങ്കിലേക്ക്
Latest News

“ഏജന്റ്” ആയി മമ്മൂട്ടി തെലുങ്കിലേക്ക്

ഭീഷ്മ പർവ്വം തിയറ്ററുകളിൽ മികച്ച വിജയം നേടുന്നതിൻറെ സന്തോഷത്തിലാണ് മമ്മൂട്ടി
CinidiaryBy Cinidiary07/03/2022No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
first, look poster of Mammootty's new Telugu film.
first, look poster of Mammootty's new Telugu film.
Share
Facebook Twitter LinkedIn Pinterest Email

2019ൽ പുറത്തെത്തിയ “യാത്ര”യിലൂടെ YSR ആയി ജീവിച്ചഭിനയിച്ചശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്നു. മൂന്ന് വർഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് “ഏജൻറ്”. യാത്രയിൽ നായകനായിരുന്നുവെങ്കിൽ പുതിയ ചിത്രത്തിൽ പ്രതിനായകനാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായകൻ. സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

കയ്യിൽ തൊപ്പിയും പിടിച്ചു തലയിൽ തൊപ്പിയും വച്ച ഗെറ്റപ്പിലാണ് ചിത്രത്തിൽ കഥാപാത്രം. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹംഗറിയിലെ ഒരു ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുത്തിരുന്നു. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിൻറെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികൾ. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തിൽ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതേസമയം ചിത്രത്തിലെ വില്ലൻ വേഷത്തിലേക്ക് മോഹൻലാലിനെയും കന്നഡ താരം ഉപേന്ദ്രയെയും നേരത്തെ പരിഗണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Megastar #Mammootty joined the shoot of Akhil Akkineni & Surender Reddy’s much awaited film #AGENT pic.twitter.com/20BwMDownN

— Aakashavaani (@TheAakashavaani) March 7, 2022

‘സൈറാ നരസിംഹ റെഡ്ഡി’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേന്ദർ റെഡ്ഡി. ഹോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം സിരീസ് ആയ ‘ബോണി’ലെ കഥാപാത്രത്തിൽ പ്രചോദനം ഉൾക്കൊണ്ടതാവും അഖിലിൻറെ കഥാപാത്രമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക.

അതേസമയം ഭീഷ്മ പർവ്വം തിയറ്ററുകളിൽ മികച്ച വിജയം നേടുന്നതിൻറെ സന്തോഷത്തിലാണ് മമ്മൂട്ടി. കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളിൽ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന വൻ പ്രീ-റിലീസ് ഹൈപ്പിനെ ചിത്രം സാധൂകരിച്ചതോടെ മികച്ച വാരാന്ത്യ ഓപണിംഗ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യദിനങ്ങളിൽ ചില്ലറ നെഗറ്റീവ് അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും വാരാന്ത്യത്തിൽ മികച്ച ബുക്കിംഗ് ആണ് എല്ലാ സെൻററുകളിലും തന്നെ ചിത്രത്തിന് ലഭിച്ചത്. ഒരിടവേളയ്ക്കു ശേഷം ആവേശം പകരുന്ന മമ്മൂട്ടി കഥാപാത്രം എന്ന നിലയിൽ മമ്മൂട്ടി ആരാധകരും ഭീഷ്‍മ പർവ്വം ആഘോഷമാക്കുകയാണ്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ആദ്യം പ്രഖ്യാപിച്ചതും ചെയ്യാൻ തീരുമാനിച്ചിരുന്നതും. എന്നാൽ വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്ഡോർ സീക്വൻസുകളും വലിയ കാൻവാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ നീളുകയായിരുന്നു. പകരമാണ് ആ ഇടവേളയിൽ ഭീഷ്‍മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതും അമൽ അതുമായി മുന്നോട്ടുപോയതും.

Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.